Connect with us

Cricket

മാക്‌സ്‌വെല്‍ ആറാടി; അഫ്ഗാനെതിരെ ഓസീസിന് മൂന്നു വിക്കറ്റ് വിജയം

128 പന്തില്‍ 201 റണ്‍സെടുത്ത മാക്‌സ്‌വെല്‍ തന്നെയാണ് കളിയിലെ താരം.

Published

on

തോല്‍വി മുന്നില്‍ കണ്ട ഓസ്‌ട്രേലിയ ഒടുവില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം സ്വന്തമാക്കി. 128 പന്തില്‍ 201 റണ്‍സെടുത്ത മാക്‌സ്‌വെല്‍ തന്നെയാണ് കളിയിലെ താരം. അഫ്ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ കംഗാരുപ്പടയ്ക്ക് 69 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബൂഷെയ്ന്‍ എന്നിവരാണ് പുറത്തായത്.

അവസാനം പാറ്റ് കമ്മിണ്‍സിനെ കൂട്ടുപ്പിടിച്ച് മാക്‌സ്‌വെല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അഫ്ഗാനിസ്ഥാനോട് തോല്‍ക്കുക എന്ന നാണക്കേടില്‍ നിന്ന് ഓസിസ് രക്ഷപ്പെട്ടു. കൈവിട്ടെന്ന് തോന്നിയ നിമിഷത്തില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയെ കരകയറ്റി. 46.5 ഓവറില്‍ 7വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയം നേടിയത്.

ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്‍ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

 

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending