News

ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി കേരള സര്‍ക്കാര്‍

By Test User

December 13, 2022

ഇസ്രാഈലുമായി സഹകരണത്തിന് ഒരുങ്ങി കേരള സര്‍ക്കാര്‍. കൃഷി, ടൂറിസം എന്നീ മേഖലയിലാണ് സഹകരണത്തിന് ധാരണയായത്. ദക്ഷിണേന്ത്യയിലെ ഇസ്രാഈല്‍ കോണ്‍സുല്‍ ജനറല്‍ ടമി ഹെം ബെയിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ഇന്നലെയായിരുന്നു കൂടിക്കാഴ്ച.

ഇസ്രാഈല്‍ മന്ത്രി ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കുമെന്ന് ടെമി പറഞ്ഞു. ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ ഭരണകൂടവുമായി സഹകരിക്കുന്ന സി.പി.എം സര്‍ക്കാര്‍ നിലപാട് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.