കൊച്ചി: കഴിഞ്ഞ പ്രളയ സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൊലീസ് റദ്ദ് ചെയ്തു. അനധികൃതമായി രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ താല്‍ക്കാലികമായാണ് നടപടി. മോട്ടോര്‍ വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടേതാണ് നടപടി.

kl 17 r 80 വാഹനത്തിന്റെ രജിസ്‌ട്രേഷനാണ് താല്‍കാലികമായി റദ്ദാക്കിയത്. ആറുമാസത്തേക്കോ അല്ലെങ്കില്‍ അനധികൃത മാറ്റങ്ങള്‍ ഒഴിവാക്കി വാഹനം പരിശോധനക്ക് ഹാജരാക്കുന്നത് വരെയോ ആണ് നടപടി. ഇക്കാലയളവില്‍ വാഹനം റോഡില്‍ ഇറക്കാന്‍ പാടില്ല.

 

 

അബിന്‍ എബ്രഹാമാണ് പരിഷ്‌കരിച്ച ഇസുസു ഡി മാക്‌സ് വി ക്രോസ് വാഹനത്തിന്റെ ഉടമ. ലൈറ്റ്, ഓഫ് റോഡ് ടയറുകള്‍, ബമ്പറുകള്‍ എന്നിവ ഉള്‍പെടെയുള്ള മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയും സംസ്ഥാന വ്യാപകമായി ചാരിറ്റി സവാരിയും നടത്തിയിട്ടുണ്ട് ഈ വാഹനം. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാഹനത്തിന് പൂട്ടിട്ടതിനെതിരെ കനത്ത പ്രതിഷേധമാണ് കേരളാ പൊലീസിന്റെ സമൂഹമാധ്യമ പേജില്‍ നടക്കുന്നത്.

 

അനധികൃതമായി രൂപമാറ്റം വരുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചാരത്തിലായ KL 17 R 80 എന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ താല്ക്കാലികമായി…

Posted by MVD Kerala on Monday, September 7, 2020