സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കതിരെ പരാതി ലഭിച്ചിട്ടും കണ്ടെത്താനാകാതെ മുംബൈ പോലീസ്. കേരളത്തിലെത്തിയ അന്വേഷണ സംഘത്തോട് കേരള പോലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈ പോലീസിന്റെ പ്രതികരണം. ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് ബിനോയ് കോടിയേരിയെ അന്വേഷിച്ച് മുംബൈ പോലീസ് കേരളത്തിലെത്തിയത്.

കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് ഇത് വരെ കഴിഞ്ഞില്ല. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് കോടിയേരി മുംബൈക്ക് പോയെന്നും കേരളം വിട്ടെന്നും വാര്‍ത്ത വന്നിരുന്നു. ഒളിവില്‍ കഴിയുന്ന ബിനോയിക്കായി മുംബൈ പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.