തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്‍ ഇന്നുമുതല്‍ സെകന്റ് ഷോകള്‍ അനുവദിക്കും. കോവിഡ് കാരണം അടച്ചിരുന്ന തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും സെകന്റ് ഷോ അനുവദിച്ചിരുന്നില്ല.

സിനിമാ പ്രദര്‍ശന സമയം ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെയായി പുനഃക്രമീകരിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഫിലിം ചേംബര്‍ പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ 50 ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം എന്ന തീരുമാനത്തില്‍ മാറ്റമില്ല.