Connect with us

kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ന് കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published

on

സംസ്ഥാനത്ത്  ഇന്ന് മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . മഴ സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് ഗവ. കോളേജില്‍ എ.ബി.വി.പിയെ വാരിപ്പുണര്‍ന്ന് എസ്എഫ്‌ഐ; എ.ബി.വി.പി മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങി

Published

on

കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയെ വാരിപ്പുണർന്ന് എസ്.എഫ്.ഐ. കോളേജ് യൂണിയൻ ഭരിച്ചിരുന്ന എ.ബി.വി.പി എസ്.എഫ്.ഐയെ സഹായിക്കുന്നതിന് വേണ്ടി മത്സര രംഗത്ത് നിന്ന് പിൻവാങ്ങി. പതിറ്റാണ്ടുകളായുള്ള കോളേജിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ എബിവിപി മത്സരിക്കുന്നില്ല.

യു.ഡി.എസ്.എഫ് മുന്നണിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എഫ്.ഐ-എ.ബി.വി.പി കൂട്ടുകെട്ട്. ഒരാഴ്ചയായി എ.ബി.വി.പിയുടെ പണി ഓവർടൈമിലെടുത്ത് വർഗ്ഗീയത വിളമ്പിയ എസ്.എഫ്.ഐ കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയിൽനിന്ന് കൂലി വാങ്ങുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

വിവാഹ വീട്ടില്‍ മോഷണം; 10 പവന്‍ സ്വര്‍ണവും 6000 രൂപയും കവര്‍ന്നു

കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി.

Published

on

കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നാദാപുരം പോലീസ് അനേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. 50,000 രൂപയും 10 പവന്‍ സ്വര്‍ണവുമാണ് അലമാരയില്‍ സൂക്ഷിച്ചത്.

Continue Reading

kerala

‘130 ആം ഭരണഘടനാ ഭേദഗതി ജനാതിപത്യത്തിനു നേരെയുള്ള വധഭീഷണി’: യൂത്ത് ലീഗ്

Published

on

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ അവതരിപ്പിച്ച 130 ആം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണിയാണെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്‌ അഡ്വ: സർഫറാസ് അഹ്‌മദും ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലിയും പ്രസ്താവനയിൽ പറഞ്ഞു.

അഞ്ചു വർഷമോ അതിലധികമൊ തടവ് ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റം ആരോപിക്കപ്പെട്ട 30 ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ അവ എന്നിവരെ സ്വമേധയാ അയോഗ്യരാക്കുന്ന വ്യവസ്ഥ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ ലക്ഷ്യം വച്ച് കൊണ്ടാണ്.

കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക.ബി ജെ പി മന്ത്രിമാർക്കെതിരെ എത്ര ഗുരുതരമായ അരോപണം വന്നാലും ചെറുവിരലനക്കാത്ത അന്വേഷണ സംവിധാനങ്ങൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഇതിനോടകം നാം കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോപണ വിധേയരായ നേതാക്കൾ ബി.ജെ,പിയിൽ ചേർന്നാൽ ആ നിമിഷം കുറ്റവിമുക്തരാകുന്ന വാഷിംഗ് മെഷീൻ രാഷ്ട്രീയവും ഇന്ത്യയിൽ തുടർക്കഥയാണ്. ജനാധിപത്യത്തിൻ്റെ അന്ത:സത്തയായ പ്രതിപക്ഷ പ്രവർത്തനം അക്ഷരാർത്ഥത്തിൽ അസാധ്യമാക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി. വോട്ടു ചോരി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാ സഖ്യം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായ ബി ജെ പി സർക്കാർ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. അത്തരം ജനകീയ സമരങ്ങളോടൊപ്പം ശക്തമായ നിലയുറപ്പിക്കാനും യുവാക്കളെ അണിനിരത്താനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

Continue Reading

Trending