Connect with us

kerala

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്

Published

on

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം തയ്യാറാക്കിയ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിൻ്റെ (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷനാണ് ഡൽഹിയിലെ നാഷണൽ പേഷ്യൻ്റ് സേഫ്റ്റി കോൺഫറൻസിൽ വെച്ച് എൻ എ ബി എച്ച് സി ഇ ഒ അതുൽ മോഹൻ കോൻച്ചാറിൽ നിന്ന് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ആരോഗ്യ സംരക്ഷണ മേഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ, സിസ്റ്റങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വിലയിരുത്തി ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷൻ പ്രക്രിയപൂർത്തീകരിച്ചത്.

ഡിജിറ്റൽ ഹെൽത്ത് മേഖലയിൽ രോഗികൾ, ആരോഗ്യ പരിരക്ഷാ ജീവനക്കാർ, മറ്റ് പങ്കാളികൾ എന്നിവരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും,ശക്തമായ ആരോഗ്യ സംവിധാനം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം അക്രഡിറ്റേഷൻ്റെ പ്രാഥമിക ലക്ഷ്യം. രോഗികളുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും,ഡിജിറ്റൽ ആരോഗ്യത്തിലെ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും അക്രഡിറ്റേഷൻ ഒരു നിർണായക മാനദണ്ഡമായി കണക്കാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

kerala

ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍

ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

Published

on

കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

Continue Reading

Trending