ശ്രീനഗര്‍: ജമ്മുകശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖക്കു സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ചത് മലയാളി മേജറാണെന്ന് സ്ഥിരീകരണം. മേജര്‍ ശശിധരന്‍ വി.നായരാണ് (33) കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഒപ്പമുണ്ടായിരുന്ന റൈഫിള്‍മാന്‍ ജിവാന്‍ ഗുറാങ്ങും വീരമൃത്യു വരിച്ചു. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

നിയന്ത്രണരേഖക്കു സമീപത്ത് ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഇരുവരും മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ മറ്റു രണ്ടു സൈനികരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.