കിരണ്‍ബേദി ഐ.പി.എസ് ബ്യുറോക്രസിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയെങ്കിലും അവരുടെ പഴയ ഐ.പി.എസ്. ശീലങ്ങള്‍ക്കൊന്നും മാറ്റം വരുത്താന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്നതാണ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം തെളിയിക്കുന്നത്. പുതുച്ചേരിയുടെ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തെങ്കിലും അവര്‍ അടങ്ങിയിരിക്കുകയല്ല. ജന സേവനത്തിനായി ഇറങ്ങിതിരിച്ചുക്കുക തന്നെയാണ്.

പുതുച്ചേരിയിലെ രാത്രികളില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന അറിയാന്‍ ഗവര്‍ണര്‍ തന്നെ സ്‌കൂട്ടറില്‍ പട്രോളിങ്ങിനിറങ്ങുകയായിരുന്നു. ആളുകള്‍ തിരിച്ചറിയാതിരിക്കാനായി പിന്‍ സീറ്റില്‍ ദുപ്പട്ടകൊണ്ട് തലച്ചായിരുന്നു കിരണ്‍ ബേദിയുടെ യാത്ര. കിരണ്‍ ബേദി പട്രോളിങ്ങിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. തന്റെ നിരീക്ഷണത്തില്‍ പുതുച്ചേരി രാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലമാണെന്നും രാത്രിയാത്രയക്ക് പേടിക്കേണ്ടതുണ്ടോ എന്ന് അറിയാനാണ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രനടത്തിയതെന്നും കിരണ്‍ബേദി കുറിച്ചു.