മുംബൈ: നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കാര്‍ കൂട്ടിയിടിച്ച് പ്രമുഖ സീരിയല്‍ താരങ്ങളടക്കം മൂന്നു പേര്‍ മരിച്ചു. ഹിന്ദി സീരിയല്‍ താരങ്ങളായ ഗഗന്‍ കാംഗ് (38),അര്‍ജിത് ലാവനിയ(30) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ്-മുംബൈ ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

3

ലഗാറിലെ മനോറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു താരങ്ങള്‍. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

4

കാര്‍ അമിത വേഗതത്തിലാണ് വന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. താരങ്ങളുടെ വാഹനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു. താരങ്ങള്‍ മദ്യലഹരിയില്‍ ആയിരുന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.