കൊച്ചി: ടി.വി അവതാരകയും നടിയുമായ ശ്രുതി മേനോന്‍ വിവാഹിതയാവുന്നു. ഫേസ്ബുക്കിലൂടെ ശ്രുതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിവരനൊപ്പം നില്‍ക്കുന്ന ചിത്രവും ശ്രുതി ഫേസ്ബുക്ക് പേജിലും ട്വറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്ത് തിളങ്ങിയിരുന്ന ശ്രുതി കോമഡി പരിപാടിയില്‍ അവതാരകയായാണ് ടെലിവിഷന്‍ രംഗത്ത് സജീവമാകുന്നത്. പിന്നീട് കിസ്മത്ത് സിനിമയില്‍ നായികയായതോടെ അഭിനയ രംഗത്തും നിറസാന്നിധ്യമായി. ഷെയ്ന്‍ നിഗമായിരുന്നു കിസ്മത്തില്‍ ശ്രുതിയുടെ നായകന്‍.

17191448_709748105873776_130290973404462354_n