കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താന കാപട്യമാണെന്ന് ആര്‍എംപി നേതാവ് കെ.കെ രമ. പിണറായിയുടെ വാക്കുകള്‍ കബളിപ്പിക്കുന്നതാണെന്ന് രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഒരു പഴയ പ്രവര്‍ത്തകനു ക്രൂരമായി കൊല്ലാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് വിശദീകരിച്ചു കണ്ടില്ല. പിണറായിയുടെ കുലംകുത്തി പ്രയോഗങ്ങള്‍ മറന്നിട്ടില്ല. അതിനാല്‍ ഹൃദയമില്ലാത്ത പുതിയ പ്രസ്താവനകള്‍ക്കു മുന്നില്‍ നിശ്ശബ്ദയാകാന്‍ കഴിയില്ലെന്നും രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രമയുടെ ഫേസ്ബുക്ക് പോസ്റ്റ്: