തിരുവനന്തപുരം: പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. ഞാന്‍ എന്റെ ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആ ജോലി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിനെതിരെയുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള് കോണുകളില്‍ ഇരുന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ആരാണ് എന്നായിരുന്നു മറുപടി. അങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. ഇന്നത്തെ സത്യം നാളത്തെ സ്വപ്‌നമാണല്ലോ എന്നും അദ്ദേഹം പറഞ്ഞു.

അഴിമതി അവസാനിപ്പിക്കാനുള്ള സംവിധാനമാണ് വിജിലന്‍സ്. ്അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.