കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ഐ.എ.എസുകാരന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കുന്ന പൊലീസ് നിലപാട് അപലനീയമാണെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി. മദ്യലഹരയില്‍ വാഹനമോടിച്ചു അപകടമുണ്ടാക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കുന്ന പോലീസ് നടപടി ഇത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക.
ബഷീറിന്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതോടൊപ്പം ബഷീറിന്റെ കുടുംബത്തിനു നഷ്ടപരിഹാരവും മറ്റു അടിയന്തിര സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് എത്രയും പെട്ടെന്നുണ്ടാവണമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് നസീര്‍ വളയം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.