ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള സെന്‍ട്രല്‍ ഹോസ്പിറ്റല്‍ (C H) ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനത്തില്‍ മര്‍ഹൂം ഹാഷിം സാഹിബ് അനുസ്മരണവും യൂണിറ്റിലെ മികച്ച സേവനത്തിനുള്ള അവാര്‍ഡ് ദാനവും നടത്തി. ഏരിയ കമ്മിറ്റി ഉപാധ്യക്ഷന്‍ താഹിര്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ബാഖവി ഉത്ഘാടനം നിര്‍വഹിച്ചു. യുവ പ്രാസംഗികന്‍ ഫൈസല്‍ ഇരിക്കൂര്‍ ഹാഷിം സാഹിബ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
യൂണിറ്റ് കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ സേവനത്തിനുള്ള ആദരം അനസ് പട്ടാമ്പിക്ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ബാഖവി കൈമാറി.
സെന്റ്രല്‍ കമ്മിറ്റി സഹ കാര്യ ദര്‍ശ്ശി മുജീബ് കൊളത്തൂര്‍ കെയര്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.
യൂണിറ്റ് നേതാക്കളായ അനസ് പട്ടാമ്പി, അബൂബക്കര്‍ സാഹിബ്, അശ്‌റഫ് സാഹിബ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബാസിത് പട്ടാമ്പി അനുസ്മരണ ഗാനം ആലപിച്ചു. നൗഷാദ്, റഫീക്ക്, സാദിഖ്, താജുദ്ദീന്‍, ഷാഫി, അമീര്‍ തുടങ്ങിയവര്‍ നേതൃത്തം നല്‍കി. ശബീര്‍ അലി അമ്പാടത്തിന്റെ ഖുര്‍ആന്‍ പാരായണത്തില്‍ തുടങ്ങിയ യോഗത്തില്‍ ജനറല്‍ സെക്രറട്ടറി റാഫി പട്ടാമ്പി സ്വഗതവും ട്രെഷറര്‍ കരീം പി. സി. നന്ദിയും പറഞ്ഞു.