ദമാം: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ പാര്‍ക്കില്‍ വെച്ച് യുവതികള്‍ക്ക് കുത്തേറ്റു. സംഘര്‍ഷത്തിനിടെ കൗമാരക്കാരനാണ് യുവതികളെ ആക്രമിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

യുവതികളില്‍ ഒരാള്‍ക്ക് വയറ്റിലും മറ്റൊരു യുവതിക്ക് കണ്ണിലുമാണ് കുത്തേറ്റത്. ചില യുവാക്കളും യുവതികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കൂട്ടത്തിലൊരാള്‍ പോക്കറ്റില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതികളെ ആക്രമിക്കുകയായിരുന്നെന്ന് ‘മലയാളം ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.