Connect with us

More

കൊച്ചിയില്‍ ടിക്കറ്റ് ഇനിയും ബാക്കി

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: അണ്ടര്‍-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്കായി മൂന്നാംഘട്ടത്തില്‍ വില്‍പ്പനക്ക് വച്ച ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്‍, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മത്സരം, ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ എന്നിവയടക്കം ആകെ എട്ടു മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത് ഇതില്‍ ഒക്‌ടോബര്‍ ഏഴിന് നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ ഉദ്ഘാടന മത്സരത്തിന്റെയും രാത്രി നടക്കുന്ന കൊറിയ-നൈജര്‍ മത്സരത്തിന്റെയും ടിക്കറ്റുകള്‍ മാത്രമാണ് മുഴുവനായും വിറ്റു തീര്‍ന്നത്.
60 രൂപ മുതല്‍ 300 രൂപ വരെയുള്ള ടിക്കറ്റുകളാണ് കൊച്ചിയില്‍ മൂന്നാം ഘട്ടത്തില്‍ വില്‍പ്പനക്കുള്ളത്. 25 ശതമാനം ഇളവോടെ ഒക്‌ടോബര്‍ അഞ്ചു വരെയാണ് മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പന. ആറു മുതല്‍ മത്സരങ്ങള്‍ തീരുംവരെ നാലാം ഘട്ട ടിക്കറ്റ് വില്‍പ്പനയുണ്ടാവും. ഇളവൊന്നുമുണ്ടാവില്ല. 80 രൂപ മുതല്‍ 400 രൂപ വരെയായിരിക്കും ഈ സമയത്ത് കൊച്ചിയിലെ ടിക്കറ്റുകളുടെ വില. സ്റ്റേഡിയത്തിന് സമീപമുള്ള ബോക്‌സ് ഓഫീസില്‍ നിന്നും ടിക്കറ്റ് ലഭിക്കും. 41, 700 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് കൊച്ചി സ്റ്റേഡിയത്തിലുള്ളത്. എല്ലാം ബക്കറ്റ് സീറ്റുകള്‍.
10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌പെയിന്‍-നൈജര്‍, രാത്രി എട്ടിന് നടക്കുന്ന കൊറിയ-ബ്രസീല്‍ മത്സരങ്ങള്‍ക്കുള്ള സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്തെയും തെക്ക് ഭാഗത്തെയും രണ്ടാം നിര സീറ്റുകളെല്ലാം പൂര്‍ണമായും വിറ്റഴിഞ്ഞു. 60 രൂപയാണ് ഈ ടിക്കറ്റുകളുടെ നിരക്ക്. അതേസമയം ഒന്നാം നിരയിലെ 150 രൂപയുടെയും 300 രൂപയുടെയും ടിക്കറ്റുകള്‍ ഇനിയും ബാക്കിയുണ്ട്. 13ന് വൈകിട്ട് നടക്കുന്ന ഗ്വിനിയ-ജര്‍മനി, രാത്രി നടക്കുന്ന സ്‌പെയിന്‍-കൊറിയ മത്സരങ്ങളുടെയും 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയും സമാനമായ രീതിയിലാണ്.
മൂന്നു മത്സരങ്ങളുടെയും തെക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടാം നിര ടിക്കറ്റുകളും (60 രൂപ) ബാക്കിയുണ്ട്. അതേസമയം 22ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ പകുതിയിലധികവും വിറ്റഴിഞ്ഞു. 60 രൂപ ടിക്കറ്റില്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സീറ്റുകള്‍ മാത്രമാണ് വിറ്റഴിയാന്‍ ബാക്കിയുള്ളത്. ഒന്നാം നിര ടിക്കറ്റില്‍ കിഴക്ക് ഭാഗത്തെ 300 രൂപയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. 150 രൂപയുടെ വടക്ക്-തെക്ക് ഭാഗങ്ങളിലെ ടിക്കറ്റുകള്‍ അവശേഷിക്കുന്നു. ടിക്കറ്റ് വില്‍പ്പനയുടെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മത്സരങ്ങള്‍ക്കുമായി വെന്യൂ പാക്കേജ് എന്ന നിലയില്‍ 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് നല്‍കിയിരുന്നത്. അമ്പതു ശതമാനം ഇളവോടു കൂടിയുള്ള ടിക്കറ്റ് വില്‍പ്പനയാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്.

Film

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ 

Published

on

മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻസ് മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിർവഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ. ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് നടത്തിയ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തത്. ഔസേപ്പച്ചൻറെ സംഗീതവും ഷിബു ചക്രവർത്തിയുടെ വരികളും ഇഴചേർന്നൊരുക്കിയ ഗാനങ്ങൾ പ്രേക്ഷകർ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഷ്കർ സൗദാൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

“മമ്മൂക്ക, ശീലാമ്മ, നയൻതാര എന്നിവരുടെ കൂടെ ‘തസ്കരവീരൻ’ൽ എനിക്കൊരു കഥാപാത്രത്തെ ചെയ്യാൻ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേർണിയാണ്. അതിന് മുന്നെ ‘കൂട്ട്’ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസേർസ് അവസരങ്ങൾ നൽകിയതിനാൽ ഇപ്പൊ നല്ല പടങ്ങളിലെത്താൻ പറ്റി. എനിക്ക് സത്യത്തിൽ സിനിമ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സുപ്പർസ്റ്റാർ. പുള്ളിയെ കണ്ടാണ് വളർന്നത്. പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോൾ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി. എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയിൽ എത്തിപ്പെടാൻ പറ്റി. എന്റെ പ്രശ്നം, മമ്മൂട്ടി കമ്പനി, വേഫറർ ഫിലീംസ് ഈ രണ്ട് കമ്പനിയിൽ നിന്ന് വിളിച്ചില്ലേൽ മിണ്ടത്തില്ല ഞാൻ. എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാൻ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമൻ ഇതൊക്കെ അറിയണ്ടേ? ദുൽഖർ അറിയണ്ടേ? അവൻ അനിയനല്ലെ, അവന് വിളിക്കാൻ പാടില്ലെ? എനിക്കൊരു ചാൻസ് തരാൻ പാടില്ലെ?” എന്നാണ് അഷ്കർ സൗദാൻ പറയുന്നത്. ശേഷം “ഞാൻ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും.” അഷ്കർ സൗദാൻ കൂട്ടിച്ചേർത്തു.

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ നർമ്മ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘ബെസ്റ്റി’. ബെൻസി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്, കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര.

Continue Reading

india

ഹംപിയിൽ വിദ്യാർഥികൾ സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, നാല് മരണം

ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു

Published

on

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ  മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.

Continue Reading

kerala

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ

Published

on

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ളാദപ്രകടനം നടത്താനായില്ല. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.

പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള്‍ കേരള മെൻസ് അസോസിയേഷനും. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വർ.

ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികള്‍ക്കെതിരെ ഒരു എഫ്‌ഐആർ എടുക്കാനുള്ള എങ്കിലും കാണിക്കണമെന്നും രാഹുല്‍ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു.

Continue Reading

Trending