ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നാണക്കേടിന്റെ റെക്കോഡ്. കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ നായകന്മാരില്‍ കോഹ്‌ലി രണ്ടാമതെത്തി.

ഇന്ന് പൂജ്യത്തിന് പുറത്തായതോടെ നായകപദവി ഏറ്റെടുത്ത ശേഷം കോഹ്‌ലി റണ്‍സെടുക്കാതെ മടങ്ങുന്ന 12ാം മത്സരമാണിത്. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെ മറികടന്നാണ് കോഹ്‌ലി രണ്ടാമതെത്തിയത്. ധോനി 11 തവണ പൂജ്യനായി മടങ്ങി. 13 തവണ പൂജ്യത്തിന് പുറത്തായ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ ഒന്നാമത്.

കോലിയുടെ ഫോം കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തകള്‍ക്ക് ഇടം നേടിയിരുന്നു. 2020ല്‍ താരത്തിന് മൂന്നു ഫോര്‍മാറ്റുകളിലുമായി ഒരു സെഞ്ചുറി പോലും നേടാനായിരുന്നില്ല. 2019 നവംബറിലാണ് താരം അവസാനമായി സെഞ്ചുറി നേടിയത്.