Connect with us

More

കോഹ്‌ലിയെ പുറത്താക്കിയത് അംപയറുടെ വിചിത്ര തീരുമാനം; കലിപൂണ്ട് ആരാധകര്‍

Published

on

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍ അംപയര്‍ തല്‍ക്ഷണം വിരല്‍ പൊക്കുകയായിരുന്നു. കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടെങ്കിലും ‘പാഡിനു മുമ്പ് പന്ത് ബാറ്റില്‍ കൊണ്ടെന്ന കാര്യം തെളിയിക്കാനായില്ല’ എന്ന കാരണം പറഞ്ഞ് ടി.വി അംപയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബ്രോ നിഗല്‍ ലോങിന്റെ തീരുമാനം ശരിവെച്ചു. നിരാശനായാണ് കോഹ്ലി കളം വിട്ടത്.

പരമ്പരയില്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ലാത്ത കോഹ്‌ലി സൂക്ഷിച്ചും പ്രതീക്ഷയോടെയുമാണ് ബാറ്റിങ് തുടങ്ങിയത്. മറുവശത്ത് പുജാര ആത്മവിശ്വാസത്തോടെ കളിക്കുന്നതിനാല്‍ പിന്തുണ നല്‍കുകയെന്ന ദൗത്യം ക്യാപ്ടന്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു. അതിനിടയിലാണ് ഹേസല്‍വുഡ് എറിഞ്ഞ 35-ാം ഓവറിലെ രണ്ടാം പന്ത് കോഹ്‌ലിയുടെ പാഡിലും ബാറ്റിലുമായി കൊണ്ടത്. എല്‍.ബി വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്ത ബൗളര്‍ക്കു പോലും ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍ സകലരെയും ഞെട്ടിച്ചു കൊണ്ട് അംപയറുടെ വിരലുയര്‍ന്നു.

drs02

അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് കോഹ്‌ലി അപ്പോള്‍ തന്നെ റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേസമയമാണ് തട്ടുന്നതെന്ന് വ്യക്തമായിരുന്നു. പാഡിനു മുമ്പ് ബാറ്റിലാണ് തട്ടിയതെന്നു പോലും തോന്നിക്കുന്ന തരത്തിലായിരുന്നു റീപ്ലേ. എന്നാല്‍, ആദ്യം ബാറ്റില്‍ തട്ടിയെന്നതിന് തെളിവില്ലെന്ന ന്യായമുയര്‍ത്തി ടി.വി അംപയര്‍ ഗ്രൗണ്ട് അംപയറുടെ തീരുമാനം ശരിവെച്ചു. സാധാരണ ഗതിയില്‍ ചെയ്യാറുള്ള പോലെ സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന് നല്‍കാന്‍ പോലും അംപയര്‍ തയാറായില്ല.

ഇതേ പന്തിലെ അപ്പീലിന് അംപയര്‍ വിക്കറ്റ് നിഷേധിക്കുകയും ഓസ്‌ട്രേലിയ റിവ്യൂ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ആനുകൂല്യം ഇന്ത്യക്കാകുമായിരുന്നു എന്നതാണ് ഏറെ വിചിത്രം. ബാറ്റിനു മുമ്പ് പാഡില്‍ കൊണ്ടില്ല എന്നത് തെൡയിക്കാന്‍ അംപയര്‍ക്ക് കഴിയില്ല എന്നതു തന്നെ കാരണം. മാത്രവുമല്ല, സാങ്കേതിക വിദ്യയുടെ അപര്യാപ്തത മൂലമുള്ള സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന്മാര്‍ക്ക് നല്‍കാറുള്ളത്.

ഏതായാലും ഇന്ത്യന്‍ ആരാധകര്‍ അംപയറുടെ തീരുമാനത്തില്‍ ഒട്ടും തൃപ്തികരല്ലെന്നാ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

india

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പ്രധാനം, കൂടുതൽ ഊഷ്‌മളമായി തുടരാനാണ് ആഗ്രഹം: കനേഡിയൻ പ്രതിരോധ മന്ത്രി ബില്‍ ബ്ലയര്‍

ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു

Published

on

ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു.

ഇന്‍ഡോപസഫിക് ബന്ധം കാനഡയ്ക്കു നിര്‍ണായകമാണ്. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ കൂട്ടിച്ചേര്‍ത്തു.

ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്.

മറ്റന്നാള്‍ 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 28ന് ആറു ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടുണ്ട്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.

Continue Reading

india

പാലക്കാട് സ്വദേശിയെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തു

ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ ഐസിസ് ഭീകരന്‍ അലനല്ലൂര്‍ കാട്ടുകുളം ഇരട്ടപ്പുലാക്കല്‍ വീട്ടില്‍ സഹീര്‍ തുര്‍ക്കിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ തെളിവുകളും കണ്ടെടുത്തു.

നബീല്‍ അഹമ്മദിന് വ്യാജ സിം കാര്‍ഡും പണവും നല്‍കി ഒളിവില്‍ പോകാന്‍ സഹായിച്ചത് സഹീറാണെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നബീലിനെ പത്തുദിവസം ഒളിവില്‍ താമസിപ്പിച്ച അവനൂരിലെ ലോഡ്ജില്‍ നിന്ന് രേഖകളും കണ്ടെടുത്തു. നബീലില്‍ നിന്നാണ് സഹീറിന്റെ വിവരം ലഭിച്ചത്.

Continue Reading

Trending