കൊല്ലം: കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കണ്ടച്ചിറ സ്വദേശികളായ ടോണി, സാവിയോ, മോനിഷ് എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനത്തിനു പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
മരിച്ച ടോണി മത്സ്യത്തൊഴിലാളിയും സാവിയോ, മാനിഷ് എന്നിവര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഡ്രൈവര്‍മാരുമാണ്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.