ജിദ്ദ: കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. ഓമാനൂരിനടുത്ത് തടപ്പറമ്പില്‍ പള്ളിയാളി അഷറഫ് എന്ന കുട്ടിമാനാണ് ജിദ്ദയില്‍ മരണപ്പെട്ടത്. ജിദ്ദയിലെ ഹയ്യ സഫ ഡിസ്ട്രിക്ടിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ ബോധരഹിതനായി വീണതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രണ്ട് ആഴ്ചയായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കബറടക്കുന്നതിന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.