ലോട്ടറിയടിച്ചതിനു പിന്നാലെ കൂട്ടുകാരെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ പോയി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. ബിഹാര്‍ സ്വദേശി മുഹമ്മദ് സായിദാണ് സ്റ്റഷനില്‍ ചെന്ന് അഭയം തേടിയത്. 80 ലക്ഷം രൂപയുടെ ലോട്ടറിയാണ് സിയാദിന് അടിച്ചത്. ഉടന്‍ തന്നെ കൂട്ടുകാരെ വിളിച്ചു. അവരെ ഒപ്പം കൂട്ടി നേരെ സ്‌റ്റേഷനില്‍ പോയി. ഭാഗ്യവാനായപ്പോള്‍ ആരെങ്കിലും അപായപ്പെടുത്തുമെന്ന ഭീതിയിലാണ് ലോട്ടറി ടിക്കറ്റുമായി പൊലീസിനെ സമീപിച്ചത്.

കൂലിപ്പണിക്കായി കൊയിലാണ്ടിയില്‍ എത്തിയ മുഹമ്മദ്‌സായിദ് നന്തി ലൈറ്റ് ഹൗസിനടുത്തു വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം തുടര്‍ നടപടിക്കായി സഹായം നല്‍കുമെന്നു പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്.