ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആള്‍ മണിക്കൂറുകള്‍ക്കകം മരിച്ചു. വഡോദരയിലെ ശുചീകരണ തൊഴിലാളിയായ ജിഗ്നേഷ് സോളങ്കിയാണ് മരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരിക്കുകയായിരുന്നു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാകാം മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. 2016 മുതല്‍ ഇയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മരുന്നുകള്‍ ഇദ്ദേഹം കഴിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് ജിഗ്നേഷ് സോളങ്കി വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.