കോഴിക്കോട്: അടച്ചുപുട്ടൽ ഭീഷണി നേരിടുന്ന നിലമ്പൂർ-ഷൊർണൂർ റെയിൽപാതക്ക് പ്രത്യാശയായി കോട്ടയം-നിലമ്പൂർ കോട്ടയം റിസർ വഡ് സ്പെഷ്യൽ എക്സ്പ്രസ്സിന് പച്ചക്കൊടി. ഈ മാസം ഏഴിന് സർവീസ് ആരംഭിക്കുമെന്ന് പി.വി അബ്ദുൽ വഹാബ് എം.പി അറിയിച്ചു. കോട്ടയത്ത് നിന്ന് കാലത്ത് 05.15ന് പുറപ്പെടും.06.40 ന് എറണാകുളം ടൗണിൽ എത്തി 06.45 ന് വിട്ട് 10.10ന് ഷൊറണൂർ എത്തും. 10.20ന് ഷൊർണൂര് വിട്ട് 11.45 ന് നിലമ്പൂരെത്തും. തിരിച്ച് 15.10 ന് നിലമ്പൂർ വിട്ട് 16.40ന് ഷൊറണൂരെത്തും. 16.50ന് ഷൊറണൂർ വിട്ട് 20.05 ന് എറണാകുളം ടൗ ണിലും 22.15ന് കോട്ടയത്തും എത്തും. ഹാൾട്ട് സ്റ്റേഷനുകളിൽ ഈ വണ്ടിക്ക് സ്റ്റോപ്പില്ല.