കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭണയാക്കിയ കേസില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍ന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജരുമായി ഫാ.റോബിന്‍ വടക്കുംചേരി(48) നേരത്തെ അറസ്റ്റിലായിരുന്നു.

ഈ കേസിലാണ് വഴിത്തിരിവായി ഫാ.റോബിന്‍ വടക്കുംചേരിയെ വിദേശത്തേക്ക് കടക്കാന്‍ ഒത്താശ ചെയ്ത മറ്റൊരു വൈദികനിലേക്ക ്‌ അന്വേഷണം നീളുന്നത്.

വൈദികനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചില കന്യാസ്ത്രീകളും ഇപ്പോള്‍ ഒളിവിലാണ്. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ വിദേശത്തേക്ക് കടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്‌. എന്നാല്‍ പള്ളിമേടകളില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയും തള്ളികളയുന്നില്ല.

ഒളിവില്‍ കഴിയുന്നവരും അന്വോഷണം നീളാന്‍ സാധ്യതയുള്ള മറ്റു വൈദികരും മുന്‍കൂറ് ജാമ്യം നേടി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കും സഭ സഹായം ചെയ്യുന്നതായി ആരോപണമുയരുന്നുണ്ട് .