യുഎഇയില്‍ പുതിയതായി 318 പേര്‍ക്ക് കൂടി കോവിഡ്.24 മണിക്കൂറിനിടെ 2 പേര്‍ മരണപ്പെടുകയും 380 പേര്‍ രോഗമുക്തരാവുകയും ചെയ്തു.നിലവില്‍ 5,929 കൊവിഡ് രോഗികളാണ് യുഎഇയില്‍ ഉള്ളത്.

അതെ സമയം സൗദി അറേബ്യയില്‍ പുതിയതായി 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.61 പേര്‍ രോഗമുക്തരാവുകയും ഏഴുപേര്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്തു. നിലവില്‍ 2,345 പേര്‍ കൊവിഡ് രോഗികളാണ് സൗദി അറേബ്യയില്‍ ഉള്ളത്.