india
മഹാനഗരങ്ങളില്‍ കോവിഡ് കുതിച്ചുയരുന്നു;1,892 ഒമിക്രോണ്‍ ബാധിതര്‍
രാജ്യത്തെ ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചു. നിലവില്‍ 1892 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി: മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി രാജ്യത്ത് കോവിഡ്, പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, പറ്റ്‌ന എന്നീ നഗരങ്ങളില്‍ കോവിഡ് ക്രമാധീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പുതിയ കോവിഡ് കേസുകളും 124 മരണവുമുണ്ടായി.
ഒരാഴ്ചക്കിടെ 1.3 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,71,830 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. 12 ആഴ്ചക്കു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ബയോ മെട്രിക് ഹാജര്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഡല്‍ഹിയില്‍ ഇന്നലെ 4,099 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനിടെ 10,000 പേര്‍ക്കാണ് പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ മൂന്ന് ലാബുകളില്‍ രണ്ട് ദിവസത്തിനിടെ പരിശോധിച്ച സാമ്പിളുകളില്‍ 81 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.
മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 11,877 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 8,063 കേസുകളും തലസ്ഥാനമായ മുംബൈയിലാണ്. മുംബൈയില്‍ ഒന്നാം തരം മുതല്‍ 9-ാം തരം വരെയുള്ള ഓഫ്‌ലൈന്‍ ക്ലാസുകളും 11-ാം ക്ലാസും ഈ മാസം 31 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.
രാജ്യത്തെ ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചു. നിലവില്‍ 1892 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. 29 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ഒമിക്രോണ്‍ എണ്ണം 181 ആയി. ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയര്‍ന്നതോടെ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. പുതുവര്‍ഷത്തോടനുബന്ധിച്ച് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നെങ്കിലും ആയിരങ്ങളാണ് ഗോവയിലെ ബീച്ചില്‍ ഒത്തു ചേര്‍ന്നത്.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട 2000 പേരുള്ള കോര്‍ഡീലിയ എന്ന കപ്പലില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വാസ്‌കോയില്‍ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. 66 പേര്‍ക്കാണ് കപ്പലില്‍ കോവിഡ് സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയില്‍ 200 ഓളം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6153 കേസുകളാണ് പശ്ചിമ ബംഗാളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
india
ബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.
ജമ്മു–കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നടപ്പാക്കുന്ന 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കരാർ ഏറ്റെടുത്ത ഹൈദ്രാബാദ് ആസ്ഥാനമായ മേഘ എൻജീനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.
3700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2026ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ പദ്ധതി രണ്ടുവർഷം പിന്നിലായതായി കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹർപാൽ സിങ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഷഗുൺ പരിഹാറും സംഘവുമാണ് പദ്ധതിക്ക് പ്രധാന ഭീഷണിയെന്ന് അദ്ദേഹം ആരോപിച്ചു. 2022ൽ സർക്കാരുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും എം.എൽ.എയുടെ അനുയായികളും പ്രാദേശിക പാർട്ടി പ്രവർത്തകരും കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
ഇതിനൊപ്പം, തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എ സ്വന്തം ആളുകളെ ജോലിക്ക് എടുക്കണമെന്ന് നിർബന്ധിക്കുന്നതായും കമ്പനി ആരോപിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുകയും തൊഴിലാളികളെ മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, തുടർന്ന് കമ്പനിയ്ക്കെതിരെ ഭീഷണികൾ വർധിച്ചതായും കമ്പനി ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യത്തിൽ പദ്ധതി 2028ലാണ് പൂർത്തിയാക്കാൻ കഴിയുക. ഇത്തരത്തിലുള്ള ഇടപെടലുകൾ തുടർന്നാൽ പദ്ധതി വീണ്ടും വൈകുകയോ പൂർണമായി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്യുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
പദ്ധതിക്കായി നിയമിച്ച 1434 തൊഴിലാളികളിൽ 960 പേർ കിഷ്ത്വർ ജില്ലയിൽ നിന്നുള്ളവരും 220 പേർ സമീപത്തെ ദോഡ ജില്ലയിൽ നിന്നുള്ളവരുമാണെന്നും, എന്നാൽ ഇവരിൽ പകുതിയിലധികം പേർക്ക് ആവശ്യമായ തൊഴിൽപരിചയം ഇല്ലെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്തിന് അതിപ്രാധാന്യമുള്ള പദ്ധതിയാണിതെന്നും, രാഷ്ട്രീയ വൈരാഗ്യങ്ങളിൽ നിന്ന് ഇതിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ അധികാരികളെ കമ്പനി അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
india
‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
india
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി നടന്ന മഹാറാലിയിൽ, പ്രത്യേക ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനമുയർന്നു.
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala1 day agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
-
india11 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
