കോഴിക്കോട്: ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയില്‍ മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി.

കൊപ്ര ഉണക്കാന്‍ ഇട്ടിരുന്ന സ്ഥലത്തുനിന്നാണ് തീപടര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനേയും അഗ്‌നിശമന വിഭാഗത്തേയും വിവരം അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് അഗ്‌നിശമനസേനാ വിഭാഗമാണ് സ്ഥലത്തെത്തിയത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.