Connect with us

kerala

കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയെ ക്യാമ്പസിലെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്പില്‍ സുനില്‍ കുമാറിന്റെ മകന്‍ എം.എസ്. ശരത്തിനെയാണ് (22) ഇന്ന് വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയില്‍ കണ്ടത്

Published

on

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്പില്‍ സുനില്‍ കുമാറിന്റെ മകന്‍ എം.എസ്. ശരത്തിനെയാണ് (22) ഇന്ന് വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയില്‍ കണ്ടത്.

ക്യാമ്പസിനകത്തു കൂടെ നടന്നു പോകുന്ന രണ്ടു പേരാണ് ശരത് റോഡരികില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ഇവര്‍ എടുത്തു അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മരണ കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending