കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ. സിറ്റി പൊലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഠ്‌വ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. ഇതേ തുടര്‍ന്ന് പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കുണ്ട്.

നിരോധനാജ്ഞ പ്രകാരം ഏഴ് ദിവസത്തേക്ക് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാനാകില്ല. കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നിലനില്‍ക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.