കോഴിക്കോട്: കോഴിക്കോട് സബ് ജയിലില്‍ നിന്നും പ്രതി ജയില്‍ ചാടി. കൂട്ടാലിട സ്വദേശി അനിലാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീട് കത്തിച്ച കേസില്‍ പ്രതിയായിരുന്നു അനില്‍ ജയില്‍ വേഷം മാറിയാണ് പുറത്തുകടന്നത്. പ്രതി പുറത്തുകടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.