കോഴിക്കോട്: കോഴിക്കോട്ട് യുവതി മകന്റെ വെടിയേറ്റ് മരിച്ചു. ചക്കിട്ടപ്പാറയിലെ പൂഴിത്തോട്ടിലാണ് സംഭവം. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി(38)യാണ് മരിച്ചത്.

മകന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഷൈജിയുടെ 16കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വനത്തില്‍ നിന്നും കിട്ടിയ നാടന്‍ തോക്കില്‍ നോക്കുന്നതിനിടെ മകന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.