kerala

‘കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല’; ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി

By webdesk15

September 14, 2023

അതിവേഗ റെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയാണെന്നും പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയി പറഞ്ഞു.മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയതെന്നും എന്നും അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.