kerala

കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

By webdesk14

November 06, 2023

തൃശൂര്‍: കയ്പമംഗലത്ത് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കെ.എസ്.ഇ.ബി കയ്പമംഗലം സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍ എറിയാട് സ്വദേശി തമ്പി (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുകാലോടെയാണ് സംഭവം. ചിറക്കല്‍ പള്ളിക്കടുത്ത് എല്‍.ടി. ലൈനില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ചെന്ത്രാപ്പിന്നി അല്‍ ഇക്ബാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.