kerala
കഴിഞ്ഞ വർഷം മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് ഈ മാസം ട്രാൻസ്ഫർ
ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പനയിലെ ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന് കെഎസ്ആര്‍ടിസി സ്ഥലംമാറ്റം അനുവദിച്ചത്

കഴിഞ്ഞ വര്‍ഷം മരണപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന് ട്രാന്‍സ്ഫര്‍ ഓര്‍ഡറിന്റെ. പകര്‍പ്പ് പുറത്ത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് മരണപ്പെട്ട ഇ.ജി.മധു എന്ന ഇന്‍സ്പെക്ടര്‍ വിഭാഗം ജീവനക്കാരനെയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്) ഇറക്കിയ ഉത്തരവിലാണ് പിഴവ് കണ്ടെത്തിയത്. ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറങ്ങുന്നത് ഈ മാസം ഏഴിനാണ്.
ഡിസംബര്‍ 31ന് അന്തരിച്ച ജീവനക്കാരന് സ്ഥലംമാറ്റം നല്കിയ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പനയിലെ ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന് കെഎസ്ആര്‍ടിസി സ്ഥലംമാറ്റം അനുവദിച്ചത്.
kerala
‘ഇത്തരം കെടുകാര്യസ്ഥത കേരളത്തിലെ പോലീസ് കാട്ടിയ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല; സുജിത്തിനെ ബോധപൂര്‍വം കുടുക്കാന്‍ വേണ്ടിയുള്ള കള്ളക്കേസായിരുന്നു’: അബിന്‍ വര്‍ക്കി
പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വളരെ ഭയാനകവും കേരളം ഇതിനുമുന്നേ കണ്ടിട്ടില്ലാത്ത ഒന്നുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.

പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വളരെ ഭയാനകവും കേരളം ഇതിനുമുന്നേ കണ്ടിട്ടില്ലാത്ത ഒന്നുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. രണ്ട് കൊല്ലം മുമ്പ് കുന്നംകുളത്ത് ചൊവ്വന്നൂര്‍ എന്ന പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റും അമ്പലത്തിലെ പൂജാരിയുമായ സുജിത്തിനെ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നതിനിടെ പൊലീസ് വരുകയും മദ്യപിച്ചെന്ന് ആരോപിച്ച് സുജിത്തടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പൊലീസ് കൊണ്ടു പോകുന്നതിനിടെ താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂടുതല്‍ മര്‍ദിക്കുകയാണ് ചെയ്തത്.
പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വരുമ്പോള്‍ സുജിത്തിന്റെ ദേഹത്ത് ഷര്‍ട്ടില്ല. എന്നാല്‍ അകത്തെത്തിയതിനു പിന്നാലെ എസ്ഐ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സുജിത്തിന അതിക്രരമായി മര്‍ദിക്കുന്നതിന്റ ദൃശ്യങ്ങള്‍ കാണാം. കേരളത്തില പൊലീസ് ഇതുപോല തോന്നിവാസം കാണിച്ച മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. നമുക്കറിയാം കേരളത്തിലെ പൊലീസ് സേനയിലെ കൃമിനലുകളെ കുറിച്ച്, പൊലീസ് സേനയുടെ അകത്തുനിന്നും റിപ്പോര്‍ട്ടുകള്‍ വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള് മുന്നോട്ടുപോകുന്നത്. അന്ന് പിടികൂടിയ സുജിത്തിനെ മദ്യപിച്ചുവെന്ന് ആരോപിച്ചുകൊണ്ട് കേസ് ചാര്‍ജ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അയാള്‍ക്കെതിരെ അബ്കാരി ആക്ടിലെ 15സി നിയമപ്രകാരം കേസെടുത്തു. ശേഷം സുജിത്തിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യം കഴിച്ചിട്ടില്ല എന്നത് വ്യക്തമായി. ഇതോടെ പൊലീസിന്റെ കള്ളകളി തെളിഞ്ഞു. സുജിത്തിനെതിരെയുള്ള കേസ് കോടതിയില്‍ പോയിട്ട് രണ്ട് കൊല്ലമായി ഇന്നുവരെ ആ എഫ്ഐആറിലെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ അത് സുജിത്തിനെ മനപ്പൂര്‍വ്വം കുടുക്കാന്‍ വേണ്ടിയുല്ള കള്ളക്കേസായിരുന്നു എന്നുള്ളതി തെളിയുകയാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിനെ പൊലീസ് മര്‍ദിച്ചതിന്റെ കൂടുതല്‍ തെളിവുകളുമായി സുജിത്തും യൂത്ത് കോണ്‍ഗ്രസും നിയമനടപടികളിലേക്ക് കടന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവിന്റെ നേതൃത്ത്വത്തില്‍ നിയമനടപടികളിലേക്ക് പോകുകയും കോടതിയില്‍ പ്രൈവറ്റ് അന്യായം ഫൈല്‍ ചെയ്യുകയും ചെയ്തു. മര്‍ദനം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ വേണ്ടി കോടതി ഉത്തരവിടുകയും ചെയ്തു.
kerala
മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീ പിടിച്ച് ഉപകരണങ്ങള്‍ കത്തി നശിച്ചു
മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീപിടിച്ച് ഉപകരണങ്ങള്‍ കത്തി നശിച്ചു. പാചകത്തിനിടയില്‍ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായതാണ് അപടത്തിനു കാരണം. ബുധനാഴ്ച രാവിലെ ഏഴരയോടെ കായംകുളം ഹാര്‍ബറിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. കായംകുളം ഹാര്‍ബല്‍ നിന്നും മത്സ്യബന്ധനത്തിന് പോയഭാഗ്യ നക്ഷത്രം ലൈലന്റ് വള്ളത്തിലാണ് തീപിടിച്ചത്.
കാറ്റുള്ളതിനാല്‍ പെട്ടെന്ന് തീ ആളി പടരുകയായിരുന്നു. സ്രാങ്കിന്റെ കാബിന് ഉള്ളിലേക്കും തീ പടര്‍ന്നു. വെള്ളം പമ്പ് ചെയ്തെങ്കിലും തീ അണക്കാന്‍ സാധിച്ചില്ല. 45 തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആലപായമില്ല. തീപിടുത്തത്തില്‍ വയര്‍ലെസ് സെറ്റ്, ജി.പി.എസ് സംവിധാനം, എക്കോ സൗണ്ടര്‍, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ കത്തി നശിച്ചു. വള്ളത്തിനും വലയ്ക്കും കേടു പറ്റി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
kerala
ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
മലയാളികളായ ആദില്‍, സുഹൈല്‍, കെവിന്, ആല്ബിന്, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവില്‍ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മലയാളികളായ ആദില്‍, സുഹൈല്‍, കെവിന്, ആല്ബിന്, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരു ആചാര്യ നഴ്സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
കോളജിലെ ഓണാഘോഷ പരിപാടിക്കിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലാവുകയായിരുന്നു. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
Video Stories1 day ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
kerala1 day ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
india3 days ago
കലബുറഗിയില്‍ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കൊന്ന് കത്തിച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
Video Stories1 day ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
kerala2 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Cricket3 days ago
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി