കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ മന്ത്രി കെടി ജലീലിന് പങ്കുള്ളതായി വ്യക്തമായെന്ന് മുസ്‌ലിംലീഗ്. മന്ത്രി സ്ഥാനം രാജിവെച്ച് ജലീല്‍ മാന്യത കാണിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങുന്ന കെടി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്തിനാണ്? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

ഇന്നലെ രാത്രി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപിയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധം സംഘര്‍ഷഭരിതമായി. പൊലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു.

അതേസമയം സംഭവത്തില്‍ ഇതുവരെ മന്ത്രി ജലീലിന്റെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. വളാഞ്ചേരിയിലെ കാവുംപുറത്തെ വീട്ടില്‍ അദ്ദേഹം ഉണ്ടൈങ്കിലും മാധ്യമങ്ങളെ കണ്ടിട്ടില്ല. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഔദ്യോഗിക വാഹനവും വീട്ടിലില്ല.