സര്‍ക്കാര്‍ സഹായത്തിന് തിരികെ നല്‍കുന്ന പ്രതിഫലമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി വരുത്തണമെന്ന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നിര്‍ദേശം.ആലപ്പുഴയില്‍ തലവടി പഞ്ചായത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഭാരവാഹി സന്ദേശം പങ്കുവെച്ചത്.സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമണെന്നും സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് തിരികെ നല്‍കുന്ന പ്രതിഫലമായി കരുതിയാല്‍ മതിയെന്നും വാട്ടസാപ്പില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.