കുന്ദമംഗലം: കൊടുവള്ളി എം.പി.സി ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് പന്തീര്‍പാടത്ത് വെച്ച് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.

രാവിലെ 10.30നാണ് സംഭവം. കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് ആംബുലന്‍സുമായി ഇടിച്ചത്. ആംബുലന്‍സിലെ െ്രെഡവറെ വാഹനം പൊളിച്ചാണ് പുറത്ത് എടുത്തത്. വാനില്‍ ഉണ്ടായിരുന്ന നേഴ്‌സുമാര്‍ക്കും പരിക്കേറ്റിറ്റുണ്ട്.