മലയാളത്തിലെ ഹൊറര്‍ ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച വിജയമായിരുന്നു ആകാശ ഗംഗ. പുതുമുഖനായകന്‍ റിയാസ് അഭിനയിച്ച വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ വിളിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയ്യാറായില്ല. കാരണം ഏറെ പ്രതീക്ഷയോടെ വ്യത്യസ്തമായി ചെയ്ത മയില്‍പ്പീലിക്കാവിന്റെ പരാജയമായിരുന്നു.

മയില്‍പ്പീലിക്കാവിന്റെ പരാജയം കുഞ്ചാക്കോയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതിനാലാണ് ആകാശഗംഗയില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. ഇനിയൊരു പരീക്ഷണത്തിനില്ലെന്ന് കുഞ്ചാക്കോ തീരുമാനിക്കുകയായിരുന്നു.

ചിരിപ്പിച്ചും പേടിപ്പിച്ചും മുന്നേറിയ ആകാശഗംഗയുടെ തിരക്കഥ ബെന്നി പി നായരമ്പലത്തിന്റേതാണ്. ഭീകര രംഗങ്ങളും ഹാസ്യവും ചേര്‍ത്ത് ഒരുക്കിയ ചിത്രം പിന്നീട് അന്യ ഭാഷയിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. അവളാ ആവിയാ എന്ന പേരിലാണ് തമിഴിലേക്ക് റീമേക്ക് ചെയ്തത്.