More
കുഞ്ഞാലിമരക്കാര്‍ ചിത്രം: മമ്മുട്ടിയും പിറകോട്ടില്ല; തലപോയാലും പൊരുതുമെന്ന് നിര്‍മ്മാതാവ്
കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ‘കുഞ്ഞാലി, അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം മമ്മുട്ടിയും കുഞ്ഞാലിമരക്കാറായി എത്തുന്നുവെന്ന് അറിയിച്ച് അണിയറക്കാര്‍. സന്തോഷ്് ശിവന്‍ സംവിധാനം ചെയ്യാനിരിക്കുന്ന മമ്മുട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഉടന്‍തന്നെ എത്തുമെന്നും നിര്‍മ്മാതാവ് ഷാജി നടേശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ചരിത്രപുരുഷന്‍ കുഞ്ഞാലിമരക്കാരുടെ കഥ പറയുന്ന ചിത്രം പ്രിയദര്‍ശനും സന്തോഷ് ശിവനും സംവിധാനം ചെയ്യാനെത്തിയതാണ് വിനയായത്. മമ്മുട്ടിയെ നായകനാക്കി സന്തോഷ് ശിവനും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനുമാണ് ചിത്രമൊരുക്കുന്നത്. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ സന്തോഷ് ശിവന്‍ ചിത്രം ചെയ്തില്ലെങ്കില്‍ താന്‍ ചെയ്യുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു ഇടവേളക്ക് ശേഷം ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. മോഹന്‍ലാല്‍ ആരാധകര്‍ ഇതേറ്റെടുത്തതോടെ മമ്മുട്ടി ആരാധകര്‍ ആശങ്കയിലാവുകയായിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് രംഗത്തെത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി.
‘തലപോയാലും മാനം കളയാത്ത കാലത്തോളം അവസാനത്തെ മലയാളി ഉള്ളടത്തോളം നാം പൊരുതും. മരിച്ചുവീഴും വരെ കരയിലും, ഈ തിരയൊടുങ്ങാത്ത കടലിലും ഒപ്പം ഞാനുണ്ട് അള്ളാഹുവിന്റെ നാമത്തില്‍, മുഹമ്മദ് കുഞ്ഞാലിമരക്കാര്‍’ശിവാജി നടേശന്‍ കുറിപ്പില്‍ പറഞ്ഞു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മുട്ടിയുടെ കുഞ്ഞാലി മരക്കാര്‍ക്ക തിരക്കഥയൊരുക്കുന്നത് ടി.പി രാജീവനും ശങ്കര്‍ രാമകൃഷ്ണനുമാണ്. 50കോടി രൂപയുടെ പ്രൊജക്റ്റാണ് കുഞ്ഞാലിമരക്കാര്‍.
നൂറു കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ‘കുഞ്ഞാലി, അറബിക്കടലിന്റെ സിംഹം’ നിര്‍മ്മിക്കാന്‍ പോകുന്നത്. ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമത് പ്രോജക്ട് ആയി ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ആന്റണിക്ക് ഒപ്പം കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടൈന്മെന്റിന്റെ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

