Video Stories
കുറുമ്പാലക്കോട്ട വിളിക്കുന്നു, ആകാശം തൊടുന്ന മായക്കാഴ്ചകളിലേക്ക്
കല്‍പ്പറ്റ: ഒരു വിശദീകരണങ്ങള്‍ക്കും പകര്ന്നുനല്കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്‍ഡുപോലുമില്ലാതിരുന്നിട്ടും അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം കാഴ്ചക്കാരെത്തുകയാണ് ഇവിടുത്തെ ഉദയാസ്തമന സൂര്യനെ കാണാനും അനുഭൂതി നുകരാനും. ദിവസങ്ങള്‍ കഴിയുന്തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുകയാണ്. കുറുമ്പാലക്കോട്ടയില്‍ നിന്നുള്ള വയനാടിന്റെ പുലര്‍കാലം കാണാനാണ് ഈ യാത്ര. ആറ് മണിയാവുമ്പേഴേക്കും മലയുടെ നെറുക സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പിന്നെയാണ് കാഴ്ച. മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണരഥത്തില്‍ സൂര്യന് എഴുന്നെള്ളുന്ന ദൃശ്യം. പഞ്ഞിക്കെട്ടുകള്‍ കൊണ്ട് താഴ്വാരമാകെ മൂടുമ്പോള്‍ അതിനുമുകളില്‍ നിന്നും നോക്കെത്താ ദൂരമുള്ള ആകാശ വിസ്മയങ്ങള്‍ ഏതൊരു ഹില്‍ പോയിന്റില്‍ നിന്നും പകരമാവാത്ത ഈ കാഴ്ചകള്‍ തന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒട്ടേറെ സഞ്ചാരികള്‍ വന്നു തുടങ്ങിയതോടെ നാട്ടുകാരും അതിരാവിലെ തന്നെ കുറുമ്പാലക്കോട്ടയിലേക്ക് ഇപ്പോള്‍ അതിരാവിലെ വെച്ചുപിടിക്കുന്നു. ഇത്രയടുത്തായിട്ടും ഈ വിസ്മയങ്ങള മുമ്പേ കാണാത പോയതിലാണ് അവരുടെ സങ്കടം.
സഞ്ചാരികള്‍ കണ്ടെത്തിയ വിനോദകേന്ദ്രം
ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവലിയന് പോലെ ചുറ്റിലും മാനം തൊടുന്ന മലനിരകള്‍ അതിന് ഒത്ത നടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റ മലയുള്ളത്. ഇതിനു മുകളില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. വയനാട് ടൂറിസത്തിന്റെ പട്ടികയിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള്‍ തന്നെയാണ് ഈ മലയുടെ നെറുകയിലേക്കുള്ള വഴി കണ്ടെത്തിയത്. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഗ്രാമവഴികളിലൂടെ എവിടെ നിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തി തുടങ്ങും. അവധി ദിനമായ ഇന്നലെ അഞ്ഞൂറിലധികം പേരാണ് ഇവിടെ സൂര്യോദയം കാണാനെത്തിയത്. വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം. വേനല്ക്കാലത്താണെങ്കില് തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലര്‍ച്ചെ കാറ്റുണ്ടെങ്കില്‍ ഈ മേഘപാളികള തൊട്ടുരുമി അകന്നു പോകും. വയനാടിന്റെ പൂര്‍ണ്ണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക. വൈകുന്നേരം അങ്ങ് ദൂരെ ബാണാസുരന്റെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യന് ഒളിച്ചുപോകുന്നതും ഇവിടെ നിന്നും കാണുമ്പോള്‍ കൂടുതല്‍ മനോഹരം. സാങ്കല്പ്പികമായ കോട്ടയുടെ ഐതിഹ്യങ്ങള്‍ പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു. ഒരര്‍ത്ഥത്തില്‍ പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന ഈ സഹ്യന് ് വേനല്‍ ക്കാലത്ത് താഴ്വാരത്ത് വരള്‍ച്ചയുടെ നോവറിയിക്കുന്നേയില്ല. പച്ചവിരിപ്പിട്ട തെരുവ പുല്ലുകള്‍ക്കിടയിലൂടെ നനഞ്ഞ് കുതിര്‍ന്ന് കാറ്റിനെ പ്രണയിച്ച് മഴ മേഘങ്ങളെ തൊടാന്‍് ഇഷ്ടമുള്ളവരക്ക് ഇവിടേക്ക് സ്വാഗതം.
റിസോര്‍ട്ട് ലോബിയുടെ കയ്യേറ്റം
മഴ പെയ്തു തീര്‍ന്നാലും മരം പെയ്യുന്ന കുള്ളന്‍ കാടുകളാണ് കുറുമ്പാലക്കോട്ടയുടെ വരദാനം. കുളിരിന്റെ കൂടാരമാണ് ഈ കുഞ്ഞിക്കാടുകള്‍. പണ്ടുകാലത്തൊക്കെ വന്യമൃഗങ്ങളും ഉണ്ടായിരുന്നു. എന്നാലിപ്പോഴിതൊന്നും ഇവിടെയില്ല. താഴെ ഭാഗങ്ങളൊക്കെ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിയതോടെ ശേഷിക്കുന്നത് ഈ മലയുടെ നെറുക മാത്രം. സര്‍ക്കാര്‍ നിസംഗരായി നോക്കിന്നപ്പോള്‍ കേന്ദ്രത്തിന്റെ വിനോദസാധ്യത മനസ്സിലാക്കിയ റിസോര്‍ട്ട് ലോബി വന്‍തോതില്‍ പ്രദേശത്തെ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇത് കേന്ദ്രം ഏറ്റെടുക്കാനുള്ള ഡി.ടി.പി.സിയുടെ ശ്രമങ്ങളെയടക്കം ബാധിക്കും. പുറമെ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും രാത്രികളിലെ ടെന്റുകള്‍ക്കും തോന്നിയ പോലെ പണം ഈടാക്കുന്നതും സഞ്ചാരികളുടെ മനംനടുപ്പിക്കുന്നുണ്ട്. എങ്കിലും തലക്കു മുകളിലേ നീലാകാശത്തേ വിസ്മയിപ്പിക്കുന്ന മലക്കു കീഴിലേ മഞ്ഞാകാശം ഓര്‍മ്മകളില്‍ ഏറെനാള്‍ നിറഞ്ഞ് നില്ക്കും.
കാണാതെ പോവരുത് ഈ മായക്കാഴ്ചകള്‍
പ്രകൃതിയുടെ മനോഹക്കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവരും ജനങ്ങളോട് താല്പര്യമുള്ള സര്‍ക്കാരും ഈ കേന്ദ്രം കാണാതെ പോവരുത്. ചരിത്രകാലം മുതലേ പേരുകേട്ടതായിരുന്നു ഈ മല. കുറുമ്പാലകോട്ടയുടെ തറയാണ് പിന്നീട് കോട്ടത്തറയായതെന്നാണ് അനുമാനം. യുദ്ധതന്ത്രപ്രദേശമായി ടിപ്പുവും പഴശ്ശിയും ഈ മലയെ നോട്ടമിട്ടിരുന്നു. താഴ്വാരത്തെ മനോഹരമായ പുഴകളും കോട്ടമുകളിലേ സൂക്ഷ്മനിരീക്ഷണവും ശത്രുവിന്റെ വരവറിയാന്‍ സഹായകമായിരുന്നു.
വയല്‍നാടിന്റെ ഹൃദയ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കറുമ്പാലകോട്ട വയനാടിന്റെ മീശപ്പുലി മലയാണ്. ഉദയവും അസ്തമയവും കണ്‍കുളിര്‍ക്കേ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പച്ചയുടുപ്പിട്ട് അണിഞ്ഞൊരുങ്ങി നില്ക്കുന്ന വയലുകളും കുന്നുകളും മനോഹരമായ് വിരുന്നാണൊരുക്കുന്നത്. പ്രകൃതിയുടെ പച്ചപ്പ് കണ്ണിലേ കൃഷ്ണമണി പോലെ കാത്തു പുതിയൊരു ടൂറിസ്റ്റ് കേന്ദ്രം കെട്ടിപ്പടുക്കാന്‍ അധികാരികളുടെ ഒരു കണ്ണെങ്കിലും ഈ മലക്കുമുകളിള്‍ പതിയുമെന്ന പ്രത്യാശയിലാണ് ഓരോ കാഴ്ചക്കാരനും മലയിറങ്ങുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india6 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

