Connect with us

GULF

കുവൈത്തിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചു

Published

on

മുഷ്താഖ് ടി.നിറമരുതൂർ

കുവൈത്ത് സിറ്റി :കുവൈത്തിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകളിലും വിവിധ മസ്ജിദുകളിലും പെരുന്നാൾ നമസ്കാരവും സംഘടിപ്പിച്ചു. വ്രത ശുദ്ധി കാത്തുസൂക്ഷിച്ച് ഉത്തമ ജീവിതം നയിക്കാൻ പ്രഭാഷണങ്ങളിൽ ഇമാമുമാർ വിശ്വാസികളെ ഉണർത്തി.

കെ.കെ.ഐ.സി.
കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻറെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി ആറ് ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. അബ്ബാസിയ ഇന്റിഗ്രേറ്റഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സമീർ അലി എകരൂലും,സാൽമിയ മസിജിദ് അൽ നിംഷ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് പി.എൻ.അബ്ദുറഹിമാൻ അബ്ദുലത്തീഫും , ഫർവാനിയ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് മുഹമ്മദ് അഷ്റഫ് എകരൂലും
മംഗഫ് മലയാളം ഖുത്തുബ മസ്ജിദ് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഷഫീഖ് മോങ്ങവും, ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ നടന്ന ഈദ് ഗാഹിന് സാജു ചെംനാടും, ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടറഫിൽ നടന്ന ഈദ് ഗാഹിന് ഷബീർ സലഫിയും നേതൃത്വം നൽകി. .
ഹവല്ലി,ശർഖ്,അബൂഹലീഫ,ജഹറ, മെഹബൂല എന്നിവിടങ്ങളിൽ സെൻ്ററിന്റെ കീഴിൽ മലയാളം ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ് നമസ്കാരങ്ങൾ സംഘടിപ്പിച്ചു.

(ഫോട്ടോ: 1. അബ്ബാസിയ ഇന്റിഗ്രേറ്റഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സമീർ അലി എകരൂൽ നേതൃത്വം നൽകുന്നു. )

ഐ.ഐ. സി.
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അബ്ബാസിയ്യ യുണൈറ്റഡ് സ്കൂളിന് പിൻവശം നടന്ന മലയാളി ഈദ് ഗാഹിന് കെ എൻ എം മർകസ്ദഅവാ ട്രഷറർ എം. അഹ്‌മദ്‌ കുട്ടി മദനി എടവണ്ണ നേതൃത്വം നൽകി. മലയാളി ഈദ് ഗാഹിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
സാൽമിയ മസ്ജിദ് അബ്ദുല്ല വുഹൈബിൽ മൗലവി ലുക്മാൻ പോത്തുകല്ലും, മങ്കഫ് മസ്ജിദ് ഫാത്തിമ അജ്മിയിൽ മൗലവി അബ്ദുന്നാസർ മുട്ടിലും , മഹ്ബൂല പഴയ നാസർ സ്പോർട്സ് അക്കമഡേഷൻ ( KL 10 സലൂണിന് പിൻവശം) മുർഷിദ് അരീക്കാടും നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

(ഫോട്ടോ: 2. അബ്ബാസിയ്യ യുണൈറ്റഡ് സ്കൂളിന് പിൻവശം നടന്ന മലയാളി ഈദ് ഗാഹിന് കെ എൻ എം മർകസ്ദഅവാ ട്രഷറർ എം. അഹ്‌മദ്‌ കുട്ടി മദനി എടവണ്ണ നേതൃത്വം നൽകുന്നു..)

ഹുദാ സെൻറർ
ഹുദാ സെൻറർ (കെ.എൻ.എം) ഫഹാഹീൽ സനയ്യ മസ്ജിദിൽ നടന്ന ഈദ് മുസല്ലയിൽ ഹുദാ സെൻറർ പ്രസിഡൻറ് മൗലവി അബ്ദുല്ല കാരക്കുന്ന് പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകി.

(ഫോട്ടോ: 3. ഫഹാഹീൽ സനയ്യ മസ്ജിദിൽ നടത്തിയ പെരുന്നാൾ നിസ്കാരത്തിന് ഹുദാ സെൻറർ പ്രസിഡൻറ് മൗലവി അബ്ദുല്ല കാരക്കുന്ന് നേതൃത്വം നൽകുന്നു)

കെ.ഐ.ജി.
കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നു. മംഗഫ് ഫഹദ് സാലിം മസ്ജിദിൽ നിയാസ് ഇസ്ലാഹിയും മഹബൂല സഹ്‌മി ഫഹദ് ഹാജിരി മസ്ജിദിൽ ഫൈസൽ മഞ്ചേരിയും അർദിയ ഷൈമ അൽ ജബർ മസ്ജിദിൽ സക്കീർ ഹുസൈൻ തുവ്വൂരും റിഗ്ഗഇ സഹ്‌വ് ഹംദാൻ അൽ മുതൈരി മസ്ജിദിൽ അനീസ് ഫാറൂഖിയും സാൽമിയ മസ്ജിദ് ആയിഷയിൽ അൻവർ സഈദും നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നൽകി.

(ഫോട്ടോ: 4. അർദിയ ഷൈമ അൽ ജബർ മസ്ജിദിൽ സക്കീർ ഹുസൈൻ തുവ്വൂർ നേതൃത്വം നൽകുന്നു.)

കൂടാതെ അറബിക് ഖുതുബ നടക്കുന്ന വിവിധ പള്ളികളിലും നിരവധി മലയാളികൾ പെരുന്നാൾ നിസ്കാരം നിർവഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.

കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

FOREIGN

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. 

Published

on

ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു.

ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം.

സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Continue Reading

Trending