ലാലിഗയില്‍ എസ്പനിയോലിനെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സലോനക്ക് വിജയം. ലൂയിസ് സുവാരസ് ഡബിള്‍ ഗോളുമായി തിളങ്ങിയ മത്സരത്തില്‍ 3-0 ക്കായിരുന്നു കറ്റാലന്‍ പടയുടെ വിജയം.

ചുവപ്പുകാര്‍ഡ് കണ്ട് മാറിനില്‍ക്കേണ്ടി വന്ന സൂപ്പര്‍താരം നെയ്മര്‍ എസ്പനിയോലിനെതിരെ നടന്ന മത്സരത്തില്‍ തിരിച്ചെത്തിയിരുന്നു. പക്ഷേ ഗോളടിച്ച് തന്റെ തിരിച്ചുവരവ് ഭംഗിയാക്കാന്‍ നെയ്മറിനായില്ല. ഇവാന്‍ റാക്കിറ്റിക്കിന്റേതായിരുന്നു മൂന്നാം ഗോള്‍.

ഇതോടെ പോയന്റ് പട്ടികയില്‍ ബാഴ്‌സലോന റയലിനെയും മറികടന്ന് മുന്നിലെത്തി. 35 മത്സരങ്ങളില്‍ നിന്ന് 81 പോയന്റാണ് ബാഴ്‌സലോനക്ക്. 34 കളികളില്‍ നിന്ന് 81 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റയല്‍ ശതമാനക്കണക്കിലാണ് പിന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ബാഴ്‌സയേക്കാള്‍ ഒരു കളി കുറവ് കളിച്ച റയലിന് ഇനിയും മുന്നേറാനാവും.