തിരുവനന്തപുരം: സ്ത്രീ പീഢകര്‍ ഏറെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസുകാരെന്ന എംഎം മണിയുടെ ആക്ഷേപത്തിന് ചുട്ട മറുപടിയുമായി എംഎം ഹസന്‍. സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎമ്മാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. പോക്കറ്റടിച്ചിട്ട് കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവുന്നത് പോലെയാണ് എംഎം മണിയുടെ പ്രസ്താവനയെ കാണുന്നതെന്നും എംഎം ഹസന്‍ പരിഹസിച്ചു.

എംഎം മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും എംഎം ഹസന്‍ ആരോപിച്ചു.
കോണ്‍ഗ്രസുകാരില്‍ താഴേത്തട്ട് മുതല്‍ അഖിലേന്ത്യ തലം വരെയുള്ളവരില്‍ സ്തീപീഢകരെ കാണാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില് പേരിനെങ്കിലും ഒരാളെ കണ്ടെത്തിത്തന്നാല്‍ താന്‍ പരാജയം സമ്മതിക്കാം. സൂര്യനെല്ലി, സുനന്ദപുഷ്‌കര്‍, സോളാര്‍ തുടങ്ങി ചില പേരുകള്‍ മാത്രം മതി അത്തരം കഥകള്‍ ഓര്‍ക്കാന്‍. നിലമ്പൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ അപമാനകരമായ സംഭവങ്ങള്‍ നടന്നിട്ടും പ്രതികരിക്കാത്ത ശോഭാ സുരേന്ദ്രനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും മണി പരിഹസിച്ചിരുന്നു.