കൊച്ചി: കോവിഡ് വ്യാപനം തടയാന്‍ ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യു. രാത്രി 10മുതല്‍ രാവിലെ 7വരെയാണ് നിരോധനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദ്വീപിലേക്ക് പ്രവേശിപ്പിക്കുള്ളു. ദ്വീപിലെത്തുന്നവര്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,501പേര്‍ മരിച്ചു. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി. ഇതുവരെയുള്ള രോഗ മുക്തി 1,28,09,643 പേര്‍ക്കാണ്.