ഡല്‍ഹി: ഏപ്രില്‍ സെഷന്‍ ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു. 27,28,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് തീയതി അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.