തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണത്തെ സംബന്ധിച്ച് സത്യം പുറത്തുവരട്ടെയെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ലക്ഷ്മി വ്യക്തമാക്കി.

അടുത്തിടെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കള്ള കേസില്‍ പ്രതികളെന്ന് കണ്ടെത്തിയവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി എത്തിയിരുന്നു. ഈ വാര്‍ത്തകള്‍ വ്യജമാണെന്നും ബാലുവിന്റെ ഒന്ന് രണ്ട് പരിപാടികള്‍ ഇവരുമായി നടത്തിയിട്ടുണ്ടെന്ന് മാത്രമേ ഉള്ളുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു.