തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളേറുന്നു. അപകടത്തിനുശേഷം അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന ബന്ധുക്കളുടെ വാദം മാറ്റിപ്പറയിക്കാന്‍ മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും പലതവണ ഇടപെട്ടിരുന്നതായി ആരോപണമുയരുന്നു. െ്രെഡവറായിരുന്ന അര്‍ജുന്‍ മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.

തൃശ്ശൂരിലെ ഒരു എ.ടി.എം മോഷണക്കേസില്‍ അടക്കം പ്രതിയാണെന്നാണ് െ്രെകംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. പാലക്കാട്ടെ ഒരു ആസ്പത്രിയുമായി ബന്ധപ്പെട്ടവരുടെ ബന്ധുവാണ് അര്‍ജുനെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നത് ഇവര്‍ക്കാണെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണി പറഞ്ഞിരുന്നു.

ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലടക്കം പുറത്തുവന്നതോടെ െ്രെകംബ്രാഞ്ച് അന്വേഷണവും പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. അപകടസ്ഥലത്തെത്തിയ കലാപ്രവര്‍ത്തകനായ കലാഭവന്‍ സോബി എന്ന ദൃക്‌സാക്ഷി, അപകടസ്ഥലത്ത് അസ്വാഭാവികമായ ചിലത് കണ്ടുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ െ്രെകംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നത് കൊണ്ട് ചോദ്യം ചെയ്യല്‍ വൈകുമെന്നാണ് വിവരം.