Connect with us

kerala

കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ നഷ്ട്മായത് ഒന്‍പത് ജീവനുകള്‍

ഇതില്‍
എട്ടു പേർ പോയത് കാട്ടാനക്കലിയിൽ

Published

on

കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് ഒന്‍പത് ജീവനുകള്‍. അതില്‍ എട്ടുപേര്‍ കാട്ടാന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. 2024 ഫെബ്രുവരി 10നായിരുന്നു മാനന്തവാടിയില്‍ അജീഷ് കാട്ടനക്കലിക്ക് ഇരയാവുന്നത്. ബേലൂര്‍ മഖ്‌നയെന്ന മോഴയാനയാണ് അജീഷിന്റെ ജീവനെടുത്തത്.

അജീഷിന്റെ മരണം ഞെട്ടലോടെയാണ് നാട് കേട്ടത്. പിന്നാലെ പ്രതിഷേധം അണപൊട്ടിയൊഴുകി. ഇതിന് പിന്നാലെ ഫെബ്രുവരി 16ന് കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോള്‍ മറ്റൊരാനയുടെ ആ്രകമണത്തില്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 28ന് വടുവന്‍ചാലിന് സമീപം സുരേഷിന്റെ ഭാര്യ മിനിയും ജൂലൈ 16ന് കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവും കാട്ടാനക്കലിയില്‍ കൊല്ലപ്പെട്ടു.

നവംബര്‍ മൂന്നിന് കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട വനംവകുപ്പ് വാച്ചര്‍ ശശാങ്കന്‍ പുഴയില്‍ വീണുമരിച്ചു. ജനുവരി എട്ടിന് പാതിരി റിസര്‍വ് വനത്തില്‍ കര്‍ണാടക സ്വദേശി വിഷ്ണുവിനെ കാട്ടാന കുത്തിക്കൊന്നു. 24ന് കടുവയും മറ്റൊരു ജീവനെടുത്തു. പഞ്ചാരക്കൊല്ലിയിലെ രാധയെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം കാപ്പാട് ഉന്നതിയിലെ മാനുവും ഇന്നലെ അട്ടമലയിലെ ബാലകൃഷ്ണനും ജീവന്‍ നഷ്ടപ്പെട്ടു.

അതിനിടെ കാട്ടാന ഉള്‍പ്പെടെ വന്യജീവികളുടെ ആക്രമണത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായതോടെ വയനാട്ടിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ അടിക്കാട് വെട്ടാനും മറ്റു നടപടികള്‍ക്കുമായി ഈ തുക ഉപയോഗിക്കാം.

ജനുവരി 24ന് കടുവയുടെ ആക്രമണത്തില്‍ വയനാട് പഞ്ചാരക്കൊല്ലി സ്വദേശിയായ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ 26നു ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലെടുത്ത തീരുമാനത്തിലാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത വയനാട് കലക്ടറാണ് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

ദിവസേനയെന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ് ജില്ലയില്‍. അതേസമയം, അവശ്യ സര്‍വിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും ബസുടമകളും അറിയിച്ചിട്ടുണ്ട്.

kerala

തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍

കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി ബോര്‍ഡിനു മുന്നില്‍ പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ നടപടി തുടങ്ങിയതിനുശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എന്‍.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യമെടുത്തെന്നും ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാന്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും വാസുവിന്റെ മൊഴിയിലുണ്ട്.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.

ഇന്നലെ മാത്രം 50,707 പത്രികകള്‍ ലഭിച്ചു. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിച്ചത് . മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബര്‍ 9, 11 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ അനധികൃത ബാനറുകളും പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരോടും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

Continue Reading

kerala

എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍

പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

Published

on

എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛന്‍ , മുത്തശ്ശി എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് എന്റര്‍ ചെയ്യാന്‍ കഴിയുന്നത്.

നേരത്തെ, ഏതെങ്കിലും അടുത്ത ബന്ധുവിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2002ല്‍ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയില്‍ ഇല്ലാത്തവരുടെ പേര് ഇപ്പോള്‍ എസ്‌ഐആറില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. സഹോദരങ്ങള്‍ , മാതാപിതാക്കളുടെ സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കിയവരുടെ ഫോമുകള്‍ ബിഎല്‍ഒമാര്‍ മാറ്റിവെക്കുകയാണെന്നും ആളുകള്‍ പറയുന്നു.

Continue Reading

Trending