india
വിദ്വേഷ പ്രസംഗം തടയാന്‍ നിയമം അനിവാര്യം- സുപ്രീംകോടതി
വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ വേദിയൊരുക്കുകയാണ് എന്ന് കോടതി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതെല്ലാം കണ്ട് നോക്കി നില്‍ക്കുകയാണ്, കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് കെ എം ജോസഫ്,ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാനായി നവംബര്‍ 23 ലേക്ക് മാറ്റി. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിനുള്ള നിയമ കമ്മീഷന് ശുപാര്‍ശകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
അബുദാബി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവതാളത്തിലായ ഇന്‍ഡിഗോ വിമാന സര്‍വ്വീസ് പ്രവാസികളെ കടുത്ത ആശങ്കയിലാക്കി. കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് സര്‍വ്വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതുമൂലം ഇന്ത്യയിലും ഇന്ത്യക്കുപുറത്തും ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാ യത്. ബോര്‍ഡിംഗ് പാസ്സ് കൈപറ്റിയവര്‍ക്കുപോലും അവസാന നിമിഷത്തില്‍ വിമാനം റദ്ദാക്കിയെന്ന വിവരമാണ് ല ഭിച്ചത്.
അഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയതെങ്കിലും ഗള്‍ഫ് നാടുകളിലേക്കുള്ള ചി ല അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. പ്രശ്നങ്ങള്‍ ആരംഭിച്ചു അഞ്ചുദിവസം പിന്നിടുന്ന ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ നാനൂറിലേറെ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയതെല്ലാം ഇന്ത്യയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍നിന്നുള്ള സര്‍വ്വീസുകളായിരുന്നുവെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍നിന്നുമാത്രം ഇന്നലെ 124 സര്‍വ്വീസുകളാണ് കാന്‍സല്‍ ചെയ്തത്. ഇതുമൂലം വിമാന ത്താവളങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ നാട്ടിലേ ക്കും തിരിച്ചും യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവരാണ് കടുത്ത ആശങ്കയില്‍ കഴിയുന്നത്. താരതമ്യേന മെച്ചപ്പെട്ട സര്‍വ്വീസ് എന്ന ഖ്യാതി നേടിയിട്ടുള്ള ഇന്‍ഡിഗോ, യാത്രക്കാര്‍ക്ക് ഒരുപരിധിവരെ വിശ്വസിക്കാവുന്ന എയര്‍ലൈനായാണ് വിലയിരുത്തിപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ എയര്‍ഇന്ത്യ എക്സ്പ്രസ്സിലെ അനുഭവങ്ങള്‍ ഇല്ലാതിരിക്കുവാന്‍ അടുത്തകാലത്തായി പ്രവാസികള്‍ യാത്രക്കായി ഇന്‍ഡിഗോ എയര്‍ലൈന്‍ കുടുതലായി ആശ്രയിക്കുന്നുണ്ട്. അതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച നിയമം മൂലം യാത്രക്കാര്‍ ആശങ്കാകുലരായി മാറിയിട്ടുള്ളത്.
ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി വരുംദിവസങ്ങളില്‍ ആയിരക്കണക്കിനുപേരാ ണ് ഗള്‍ഫ് നാടുകളില്‍നിന്നും നാട്ടിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുന്നത്. അതിനിടെയാണ് പുതിയ സാഹചര്യം വന്നുചേര്‍ന്നിട്ടുള്ളത്. എയര്‍പോര്‍ട്ടില്‍ എത്തിയതിനുശേഷം മാത്രമാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിയുന്ന ത്. തിരക്കേറിയ സമയമായതുകൊണ്ട് വന്‍തുക നല്‍കിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പെട്ടെന്ന് മറ്റൊരു ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇന്‍ഡിഗോ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ ഇതര എയര്‍ലൈനുകള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ-കോഴിക്കോട് ഉള്‍പ്പെടെയുള്ള റൂട്ടില്‍ നിരക്ക് മൂന്നും നാലും ഇരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക് താങ്ങാനാവാത്തതു മൂലം പലരും കേരളത്തിനുപുറത്തുള്ള മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്തുഅവിടെനിന്നും കണക്ഷന് ടിക്കറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെല്ലാം കടുത്ത ആശങ്കയി ലാണുള്ളത്. പുതിയ ടിക്കറ്റ് മാറ്റിയെടുക്കണമെങ്കില്‍ വന്‍തുക നല്‍കണമെന്നത് ഇവരെ കൂടുതല്‍ സാമ്പത്തിക പ്രയാസത്തിലാണ് എത്തിക്കുക. എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകുന്നതിന് ഉന്നത ഇടപെടല്‍ വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.
ഇന്‍ഡിഗോ എയര്‍ലൈനാണ് ഇന്ത്യയിലെ ആകാശയാത്രയുടെ അറുപത്തിയഞ്ച് ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത്. അത്രയേറെ ഗൗരവമേറിയ എയര്‍ലൈനായിട്ടുപോലും ബന്ധപ്പെട്ട അധികൃതര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്നു. പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുകയും മെച്ചപ്പെട്ട സേവനം ലഭിക്കാതെ പ്രവാസികളുടെ പ്രവാസം തുടരുന്നതിനിടയിലാണ് അവരുടെ വിശ്വാസ്യത നേടയ ഇന്‍ഡിഗോ എയര്‍ലൈന്‍ സേവനവും അവതാളത്തിലായി മാറിയിട്ടുള്ളത്.
യാത്ര സാധാരണ നിലയിലാവാന്‍ ഇനി എത്ര ദിവസം വേണ്ടിവരുമെന്ന കാര്യത്തി ലും ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ അഭ്യന്തര സര്‍വ്വീസുകള്‍ ഈ മാസം 15നകം സാധാരണ നിലയിലാകുമെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ വ്യക്തമാക്കി.
india
മാനസിക വെല്ലുവിളിയുള്ള 17 കാരിയെ പീഡിപ്പിച്ച കേസ്: 8 വര്‍ഷം തടവ് അനുഭവിച്ച 56കാരന് വെറുതെവിട്ടു
പോക്സോ കോടതിയാണ് പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിക്കൊണ്ട് കുറ്റവിമുക്തനാക്കിയത്.
മുംബൈ: മാനസിക വെല്ലുവിളി നേരിട്ടിരുന്ന 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് നേരിട്ട് എട്ട് വര്‍ഷമായി ജയില്‍വാസമനുഭവിച്ച 56കാരനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പോക്സോ കോടതിയാണ് പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിക്കൊണ്ട് കുറ്റവിമുക്തനാക്കിയത്.
പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും, പെണ്‍കുട്ടിയുടെ പ്രായവും മാനസിക ശേഷിയും മൊഴികളും മെഡിക്കല്‍ വിവരങ്ങളും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും പ്രത്യേക കോടതി ജഡ്ജി എന്‍.ഡി. ഖോസൈ വിധിയില്‍ പറഞ്ഞു.
പ്രതിക്കെതിരായ കേസ് കുടുംബങ്ങള്‍ തമ്മിലുള്ള പഴയ വൈരാഗ്യത്തിന്റെ ഭാഗമാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നുമായിരുന്നു പ്രതിയുടെ അഭിഭാഷകരായ കാലാം ഷെയ്ഖും വൈശാലി സാവന്തും കോടതിയില്‍ അവതരിപ്പിച്ച വാദം. പ്രോസിക്യൂഷന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഉറപ്പുള്ള മെഡിക്കല്‍ തെളിവുകളും ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
2017 ആഗസ്റ്റ് 24നാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ക്കറ്റില്‍ പോയ അമ്മയുടെ അഭാവത്തില്‍ അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചെന്നാണ് പരാതിയിലുണ്ടായിരുന്നത്.
പെണ്‍കുട്ടിയുടെ പ്രായം 18ന് താഴെയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് പര്യാപ്തമായ രേഖകള്‍ ഹാജരാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആറില്‍ 2000യാണ് ജനനവര്‍ഷമെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ 2002 എന്നും രേഖപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ ഐക്യു 36 ആണെന്ന പ്രോസിക്യൂഷന്റെ വാദവും തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി.
തെളിവുകളില്‍ പരസ്പരവിരുദ്ധതകള് നിലനില്‍ക്കുന്നതിനാല്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി
india
ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എലികള്‍ കടിച്ചുകീറി മൃതദേഹം; ബന്ധുക്കള്‍ ആശുപത്രി കെട്ടിടം തകര്‍ത്തു
ശനിയാഴ്ച പുലര്‍ച്ചെ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ്, ചെവി, മൂക്ക്, മുഖം എന്നിവയില്‍ കടിയേറ്റ പാടുകള്‍ കണ്ടതോടെയാണ് സംഭവം വിവാദമായത്
ഡെറാഡൂണ്‍: ഹരിദ്വാര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം എലികള്‍ കടിച്ചുകീറിയതായി ആരോപണം. ശനിയാഴ്ച പുലര്‍ച്ചെ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ്, ചെവി, മൂക്ക്, മുഖം എന്നിവയില്‍ കടിയേറ്റ പാടുകള്‍ കണ്ടതോടെയാണ് സംഭവം വിവാദമായത്. ഇതിനെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കളും അനുയായികളും ആശുപത്രി കെട്ടിടം അടിച്ചുതകര്‍ത്തു.
പഞ്ചാബി ധര്‍മ്മശാല മാനേജര്‍ ലഖന്‍ എന്ന ലക്കി ശര്‍മ്മ (36) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും എത്തും മുമ്പ് തന്നെ മരണം സംഭവിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.
‘രാവിലെ തിരിച്ചെത്തിയപ്പോള്‍ മൃതദേഹത്തിന്റെ കണ്ണിലും, ചെവിയിലും, മൂക്കിലും കടിയേറ്റ പാടുകള്‍ വ്യക്തമായിരുന്നു,’ മരിച്ചയാളുടെ ബന്ധു മനോജ് ശര്‍മ്മ ആരോപിച്ചു. മരിച്ചയാള്‍ കണ്ണ് ദാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എലികള്‍ ഒരു കണ്ണ് നശിപ്പിച്ചുവെന്നതും കുടുംബം ചൂണ്ടിക്കാട്ടി.
ആശുപത്രി ജീവനക്കാരുടെ കടുത്ത അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തി പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ആശുപത്രി കെട്ടിടത്തിലെ ഗ്ലാസ്, മേശകള്‍, കസേരകള്‍, ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടു.
മോര്‍ച്ചറിയിലെ ഡീപ് ഫ്രീസര്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും യൂണിറ്റിന്റെ പിന്‍ഭാഗം തുറന്ന നിലയിലായിരുന്നതിനാല്‍ എലികള്‍ അകത്ത് കടന്നതാണെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
സംഭവം ഗുരുതര വീഴ്ചയാണെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രണ്‍ബീര്‍ സിംഗ് സമ്മതിച്ചു. ആശുപത്രിയിലെ നിരവധി ബോഡി സ്റ്റോറേജ് ഫ്രീസറുകള്‍ തകരാറിലാണെന്നും ചിലതിന്റെ മൂടികള്‍ ശരിയായി അടയ്ക്കാനാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദികളായവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health22 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news23 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news23 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

